നമ്മുടെ സംഗീത ശീലങ്ങൾ
നമ്മളിൽ ഒരു നല്ല ശതമാനം ആളുകൾക്കും സംഗീതം ഒരു ഭ്രാന്തും കൗതുകവും ആശ്വാസവുമൊക്കെയാണ്. സംഗീതം ആസ്വദിക്കാനുള്ള കഴിവ് നമുക്ക് ജന്മസിദ്ധമായി കൈവരുന്ന ഒന്നാണ്. എന്നാൽ ആ കഴിവ് നമ്മുടെ സംഗീതാസ്വാദനത്തെ കാലപ്പോക്കിനനുസരിച്ച് മെച്ചപ്പെടുത്തി മികച്ചതാക്കിയെടുക്കാൻ സഹായിക്കുന്നുണ്ടോ ? നമുക്ക് അതൊന്ന് പരിശോധിക്കാം.
അതിലേക്ക് കടക്കുന്നതിനുമുമ്പ് സംഗീതം മനുഷ്യചരിത്രത്തിൽ ഇടം നേടിയതിനെക്കുറിച്ച് പറയേണ്ടതുണ്ട്. ചുറ്റും കേൾക്കുന്ന ശബ്ദങ്ങളെ മനുഷ്യർ രമിപ്പിക്കുന്ന രീതിയിൽ കോർത്തിണക്കാൻ തുടങ്ങിയപ്പോഴാണ് സംഗീതമുണ്ടായത്. ആദ്യകാലങ്ങളില്‍ വായ്പ്പാട്ടും വാദ്യവിന്യാസങ്ങളുമെല്ലാം നേരിട്ടുള്ള അവതരണങ്ങളിലൂടെ മാത്രമായിരുന്നു കേള്‍വിക്കാര്‍ ആസ്വദിച്ചിരുന്നത്. തികച്ചും തനിമയുള്ള സംഗീതാനുഭവം. നൂറ്റാണ്ടുകളോളം ഈ രീതി തുടര്‍ന്നു. വീണ്ടും വീണ്ടും കേള്‍ക്കാനുള്ള അവരുടെ താല്‍പര്യമാകാം സംഗീതം എങ്ങനെയെങ്കിലും ആലേഖനം ചെയ്യപ്പെടണമെന്ന ചിന്തയിലെത്തിച്ചത്. പക്ഷേ അന്ന് അതിനുള്ള മാര്‍ഗങ്ങളില്ലായിരുന്നു. പിന്നീട് പലപതിറ്റാണ്ടുകളുടെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ സംഗീതവും ആലേഖന സാങ്കേതികതയും അതിവേഗം വളർന്നു.